ഹോളിവുഡ് ചിത്രം ‘പിച്ച് പെർഫെക്ട് 3’യുടെ ട്രെയിലര്‍ പുറത്തെത്തി

ട്രിഷ് സൈ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രം പിച്ച് പെര്‍ഫക്ടിന്റെ ട്രെയിലര്‍ പുറത്തെത്തി.

അന്ന കെന്‍ഡ്രിക്ക്, റിബല്‍ വില്‍സണ്‍, ബ്രിട്ടാനി സ്നോ, അന്ന കാംപ്, ഹെയ്‍ലീ സ്റ്റെയിന്‍ഫേല്‍ഡ്, റൂബി റോസ്, അലേക്സിസ് ക്നാപ്പ്, എസ്റ്റര്‍ ഡീന്‍, ഹന മെലീ, ക്രിസ്സീ ഫിറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കായ് കനണിന്റേതാണ് കഥ. ക്രിസ്റ്റഫര്‍ ലെന്നേര്‍ട്ട്സിന്റേതാണ് സംഗീതം. മാത്യു ക്ലാര്‍ക്കാണ് ക്യാമറ ചലിപ്പിക്കുന്നത്.

ചിത്രം ഡിസംബറോട് കൂടി തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

എലിസബത്ത് ബാങ്ക്സ്, പോള്‍ ബ്രൂക്സ്, മാക്സ് ഹാന്‍ഡില്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

പിച്ച് പെര്‍ഫക്ടിന്റെ വിതരണം യൂണിവേഴ്സല്‍ പിക്ചേഴ്സാണ് നിർവഹിക്കുന്നത്.

Top