ഹെറോയിൻ കടത്താൻ ശ്രമിച്ച കനേഡിയൻ പൗരനെ പാക്കിസ്ഥാൻ കസ്റ്റംസ് പിടികൂടി

arrest

ഇസ്ലാമാബാദ് : ഇസ്ലാമാബാദ് വിമാനത്താവളം വഴി ഹെറോയിൻ കടത്താൻ ശ്രമിച്ച കനേഡിയൻ പൗരനെ പാകിസ്ഥാൻ കസ്റ്റംസ് അധികൃതർ പിടികൂടി. പാക്കിസ്ഥാനിൽ നിന്ന് ഷാർജയിലേക്കാണ് ഇയാൾ ഹെറോയിൻ കടത്താൻ ശ്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹെറോയിനൊപ്പം ഇയാളുടെ പക്കൽ നിന്നും 15 ദശലക്ഷം പാക്കിസ്ഥാൻ രൂപയും അധികൃതർ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്ത വരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top