ഹുവായ് ഹോണര്‍ 7 ദുബായിലേക്കും; വില 24,700 രൂപ

ഹുവായ് ഹോണര്‍ 7, ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ആണെന്നാണ് ടെക്കികള്‍ വിശേഷിപ്പിക്കുന്നത്. അടുത്ത തിങ്കളാഴ്ച ഹോണര്‍ 7 മിഡില്‍ ഈസ്റ്റിലും വിതരണത്തിനു എത്തുകയാണ്. ദുബായിലെ സ്റ്റോറുകളില്‍ നിന്ന് ഹാന്‍ഡ്‌സെറ്റ് വാങ്ങാവുന്നതാണെന്ന് ഹുവായ് അധികൃതര്‍ അറിയിച്ചു. 1,399 ദിര്‍ഹമാണ് വില (ഏകദേശം 24,700 രൂപ).

ഹോണര്‍അറേബ്യ ഡോട്ട് കോം വഴി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ്‌സെറ്റ് ലഭ്യമാക്കും. അലൂമിനിയം അലോയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പുതിയ ഹോണര്‍ 7ല്‍ ഐഫോണ്‍ 6 എസിനേക്കാള്‍ മികച്ചതാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ സൈസ് 5.2 ഇഞ്ചാണ്, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ.

64ബിറ്റ് ഒക്ട കോര്‍ കിറിന്‍ 935 പ്രോസസര്‍, 3 ജിബി റാം, 128 ജിബി മെമ്മറി വരെ ഉയര്‍ത്താം, 20 എംപി പിന്‍ക്യാമറ, 8 എംപി മുന്‍ക്യാമറ, 1.5 മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജിങ്, 3100 എംഎഎച്ച് ബാറ്ററി ശേഷി എന്നിവ ഹോണര്‍ 7ന്റെ പ്രത്യേകതകളാണ്.

Top