ഹീറോ അവതരിപ്പിക്കുന്ന പുതിയ സ്‌കൂട്ടര്‍ സെഡ്.ഐ.ആര്‍

ഉയര്‍ന്ന എന്‍ജിന്‍ ശ്രേണിയില്‍ ഹീറോ അവതരിപ്പിക്കുന്ന സ്‌കൂട്ടറാണ് സെഡ്.ഐ.ആര്‍. വ്യത്യസ്തവും ആകര്‍ഷകവുമായ രൂപകല്പനയാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന മികവ്. മുന്നിലൊരു വിന്‍ഡ് ഷീല്‍ഡൊക്കെയായി, നല്ല വീതിയുള്ള രൂപമാണ് ഹീറോ സെഡ്.ഐ.ആറിന്.

ലിക്വിഡ് കൂളായ, 4 സ്‌ട്രോക്ക്, ഒരു സിലിണ്ടര്‍ 157.1 സി.സി എന്‍ജിനാണുള്ളത്. 14.1 ബി.എച്ച്.പി കരുത്തുള്ള എന്‍ജിനാണിത്. ഇരട്ട ഹെഡ്‌ലാമ്പുകളും അതിനോട് ചേര്‍ന്ന് ഇന്‍ഡിക്കേറ്ററുകളും നല്‍കിയിരിക്കുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്‌ളിയറന്‍സ്, മികച്ച റൈഡിംഗ് സുഖം എന്നിവയും മികവാണ്.

110 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ധനടാങ്കില്‍ ഒമ്പത് ലിറ്റര്‍ പെട്രോള്‍ നിറയും. പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 85,000 രൂപ.

Top