ഹീറോയുടെ പുതിയ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് വിപണിയിലെത്തി

ലോകത്ത് ഏറ്റവുമധികം വില്പന കാഴ്ചവയ്ക്കുന്ന പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നാണ് സ്‌പ്ലെന്‍ഡര്‍. ഇപ്പോള്‍ ഇതാ മൈലേജ് വാഗ്ദാനവുമായി ഹീറോയുടെ പുതിയ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് വിപണിയിലെത്തി. ലിറ്ററിന് 102.50 കിലോമീറ്റര്‍ മൈലേജാണ് സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് വാഗ്ദാനം ചെയ്യുന്നത്.

പ്ലസ്, പ്രോ, പ്രോ ക്ലാസിക്, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട് എന്നീ മോഡലുകളാണ് സ്‌പ്ലെന്‍ഡറിനുള്ളത്.

100 സി.സി., എയര്‍കൂളായ, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. എന്‍ജിന്റെ പരമാവധി കരുത്ത് 5.74 കിലോവാട്ട്. ചുവപ്പ്, പച്ച, നീല, ഗ്രേ കളര്‍ ഷെയ്ഡുകളില്‍ ഐ സ്മാര്‍ട് ലഭിക്കും. വില 50,991 രൂപ.

Top