ഹിസാര്‍ ആശ്രമത്തിലെ സംഘര്‍ഷം: മരണം നാലായി ;1000 പേര്‍ ആശ്രമം വിട്ടു

ബാര്‍വാല: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിച്ചു. ഹരിയാന ഹിസാര്‍ ആശ്രമത്തിലാണ് ഇന്നലെ വന്‍ സംഘര്‍ഷമുണ്ടായത്. അതേസമയം, രാംപാലിനെ പിടികൂടാന്‍ പൊലീസ് ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഒരു യുവതിയും 18 മാസം പ്രായമുള്ള കുഞ്ഞും ഇന്നു രാവിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാംപാലിനും അനുയായികള്‍ക്കുമെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 10,000 പേര്‍ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടു.

അതേസമയം, രാംപാല്‍ ഇപ്പോഴും ആശ്രമത്തിനകത്തുണ്ടോ അതോ വേറെ എവിടേയ്‌ക്കെങ്കിലും പോയോ എന്ന കാര്യത്തില്‍ പൊലീസിന് നിശ്ചയമില്ല.

Top