ഹിന്ദു കുടുംബങ്ങളില്‍ പത്തിലധികം കുട്ടികള്‍ വേണമെന്ന് ശിവസേന നേതാവ്

ലക്‌നൗ: ഹിന്ദു കുടുംബങ്ങളില്‍ പത്തിലധികം കുട്ടികള്‍ വേണമെന്ന് ശിവസേന ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ അനില്‍ സിംഗ്. പത്തിലേറെ കുട്ടികളുള്ള ഹിന്ദു കുടുംബത്തിന് അദ്ദേഹം 21000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പത്തിലേറെ കുട്ടികളുള്ള ഹിന്ദു കുടുംബങ്ങളെ ആദരിക്കുമെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അനില്‍ സിംഗ് പ്രഖ്യാപിച്ചു. ഹിന്ദുജനസംഖ്യ കുറഞ്ഞുവരികയാണെന്നും വൈകാതെ രാജ്യത്തെ ന്യൂനപക്ഷമായി മാറേണ്ടിവരുമെന്നും മറ്റൊരു ശിവസേന നേതാവ് സുരേന്ദ്ര ശര്‍മ പറഞ്ഞു. ശിവസേനയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തി. വര്‍ഗീയ വൈരം വളര്‍ത്താനാണ് ശിവസേന ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണ ജോഷി ആരോപിച്ചു.

Top