ഹര്‍ത്താലില്‍ നിന്ന് പരീക്ഷകളെ ഒഴിവാക്കമെന്ന് എം.ജി സര്‍വകലാശാല

കോട്ടയം: ഹര്‍ത്താലില്‍ നിന്ന് പരീക്ഷകളെ ഒഴിവാക്കമെന്ന് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വി.സി കത്തയച്ചു.

പാല്‍, പത്രം, ആശിപത്രി എന്നിവയെ പോലെ തന്നെ പരീക്ഷയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് വി.സി കത്തില്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലുകള്‍ മൂലം പരീക്ഷ മാറ്റി വയ്ക്കുന്നത് പരീക്ഷാ കലണ്ടറിനെയും കോഴ്‌സിനെയും ബാധിക്കുന്നുവെന്നും വി.സി പറഞ്ഞു. ഇത് വിദ്യാര്‍ഥികളുടെ തുടര്‍പഠന സാധ്യതകള്‍ പ്രതിസന്ധിയിലാകുന്നതായും വിസി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top