ഹരിയാനയില്‍ പാക് സംഘത്തിന്റെ നാടകം ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

ഗുര്‍ഗോണ്‍: ഹരിയാനയിലെ ഗുര്‍ഗോണില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സംഘത്തിന്റെ നാടകം ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാക്കിസ്ഥാന്‍ മുര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നിടത്തോളം ഇന്ത്യയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നുള്ള മാസ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ ബാഞ്ച് എന്ന നാടകമാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്.

എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുര്‍ഗോണിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ഷഹാരന്‍ പറഞ്ഞു.

Top