ഹരിയാനയിലെ ദളിത് ബാലന്റെ മരണം ആത്മഹത്യയെന്ന് മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍

ഹരിയാന: ദളിത് ബാലന്റെ മരണം ആത്മഹത്യയാണെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും മന്ത്രി പറഞ്ഞു.

മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ബാലനെ ചോദ്യം ചെയ്തതിനു ശേഷം വിട്ടയിച്ചിരുന്നു. ഇതിനു ശേഷം കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഖട്ടാര്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അനൗഗ്യോഗിക വിവരമാണിതെന്നും ഖട്ടാര്‍ പറഞ്ഞു.

Top