ഹജ് തട്ടിപ്പുകേസിലെ പ്രധാനപ്രതി ജാബിര്‍ സേലത്ത് അറസ്റ്റില്‍

കോഴിക്കോട്: ഹജ് തട്ടിപ്പുക്കേസിലെ പ്രധാനപ്രതി കോഴിക്കോട് മുക്കം സ്വദേശി ജാബിറിനെ സേലത്ത് പിടികൂടി. സുഹൃത്തുക്കള്‍ക്കൊപ്പം സേലത്ത് ഒളിവില്‍ കഴിയുമ്പോഴാണ് മുക്കം പൊലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ നാട്ടില്‍ എത്തിക്കും.

ഹജ്‌സന്നദ്ധ സേവകരാക്കാമെന്ന വ്യാജേന പണവും പാസ്‌പോര്‍ട്ടും വാങ്ങി അഞ്ഞൂറോളം പേരെ കബളിപ്പിച്ചെന്നാണ് കേസ്. പതിനായിരം മുതല്‍ മുപ്പത്തിയ്യായിരം രൂപ വരെ വാങ്ങി. ഹജിന് പോകാന്‍ വന്‍തുക ചെലാവാകുമെന്നരിക്കെ, ഹജ് സന്നദ്ധ സേവകരായി നാല്‍പത്തിയഞ്ചു ദിവസം അവിടെ കഴിയാമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വരൂപിച്ചത്. മലപ്പുറം, വയനാട്, കണ്ണൂര്‍. കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിനിരയായത്.

Top