സൗദി പള്ളിയില്‍ ചാവേറാക്രമണം: സൈനികരടക്കം 17 പേര്‍ കൊല്ലപ്പെട്ടു

റിയാദ്: വടക്കുപടിഞ്ഞാറന്‍ സൗദിയില്‍ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ സൈനികരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ ആസിറിലുള്ള ഭീകര വിരുദ്ധ സേനാ ക്യാമ്പിനകത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അക്രമകാരികള്‍ ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. ആരാണ് ആക്രമണം നടത്തിയതെന്ന് അറിവായിട്ടില്ല.

മെയില്‍ ഇതേ മേഖലയിലെ ഷിയാ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

Top