സൗദിയിലെ പൊതുമേഖലാ പെട്രോളിയം കമ്പനിക്ക് നേരെ തീവ്രവാദ ആക്രമണഭീഷണി

സൗദിയിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ സൗദി അരാംകോക്കും ഷോപ്പിംങ് മാളുകള്‍ക്കും നേരെ തീവ്രവാദ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണിയുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷ ശക്തമാക്കാന്‍ മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഷോപ്പിംങ് മാളുകളിലും മറ്റും ശക്തമായ പരിശോധനയാണ് നടക്കുന്നത്. രാജ്യത്തിനെ നേരെയുണ്ടാകുന്ന ഏത് വെല്ലുവിളികളും നേരിടാന്‍ സൗദി സന്നദ്ധമാണെന്നും മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു.

Top