സൗദിയിലെ ഇന്ററാക്ടീവ് ജലധാരയില്‍ വീണ് 2വയസുകാരന് ദാരുണാന്ത്യം

ലൈത്ത്: സൗദിയില്‍ ലൈത്തിലെ ജലധാരയില്‍ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ കുട്ടി ഇന്ററാക്ടീവ് ജലധാരയില്‍ വീഴുകയായിരുന്നു.ഉടന്‍ മരണം സംഭവിച്ചിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജലധാരയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ലൈത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് തടയാന്‍ ജലധാരയില്‍ ബാരിക്കേഡുകളില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Top