സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ നായികയായി നയന്‍ താര

കൈ നിറയെ ചിത്രങ്ങളുമായി തമിഴിലും തെലുങ്കിലുമെക്കെ ഓടി നടക്കുവാണ് തെന്നിന്ത്യന്‍ താരം നയന്‍താര. അടുത്തതായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രത്തിലും നായിക താരമാണെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുമ്പ് രജനികാന്ത് നായകനായ ചന്ദ്രമുഖിയില്‍ നായികയായും, കുസേലന്‍ എന്ന ചിത്രത്തില്‍ അതിഥി താരവുമായിട്ടുണ്ട് നയന്‍.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണിത്. മമ്മൂട്ടി അഭിനയിച്ച ഭാസ്‌കര്‍ എന്ന കഥാപാത്രത്തെയാകും രജനികാന്ത് അവതരിപ്പിക്കുക. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കലൈപുലി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കലൈപുലി എസ് താണു നിര്‍മിക്കുന്ന ചിത്രം 2016 പൊങ്കിലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

തെലുങ്കില്‍ ചിരഞ്ജീവിയുടെ നൂറ്റമ്പതാമത് ചിത്രത്തിലും താരം നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Top