സ്‌റ്റൈല്‍ മന്നന്റെ പഞ്ച് ഡയലോഗുകളില്ലാതെ കബലി എത്തും

ബാഷ, പടയപ്പ, അരുണാചലം, മുത്തു, ചന്ദ്രമുഖി, ശിവാജി, എന്തിരന്‍ തുടങ്ങിയ രജനിയുടെ എല്ലാ ജനപ്രിയ സിനിമകളിലും പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഒട്ടനവധി പഞ്ച് ഡയലോഗുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനിയുടെ പുതിയ ചിത്രം കബലിയില്‍ പഞ്ച് ഡയലോഗുകള്‍ ഇല്ലെന്ന് സംവിധായകന്‍ പി.എ. രഞ്ജിത്ത് പറയുന്നു.

മറ്റുള്ളവര്‍ക്ക് നല്ലത് മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു റൗഡിയുടെ വേഷമാണ് രജനിയുടേതെന്നും ചിത്രത്തില്‍ ഭൂരിഭാഗം രംഗങ്ങളിലും മേക്കപ്പ് ഇല്ലാതെയായിരിക്കും രജനി പ്രത്യക്ഷപ്പെടുക എന്നും രഞ്ജിത്ത് പറഞ്ഞു.

വളരെ റിയലിസ്റ്റിക്കും അതേ സമയം സ്വന്തം പ്രായവും രൂപവുമായി സാമ്യമുള്ള കഥാപാത്രമായതുകൊണ്ടാണ് രജനി ഈ സിനിമ സ്വീകരിച്ചതെന്നും പി.എ.രഞ്ജിത്ത് കൂട്ടിചേര്‍ത്തു.

Top