സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഭവന വായ്പ പലിശ കുറവു വരുത്തി

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) ഭവന വായ്പാ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. 9.90 ശതമാനമാണ് പുതിയ പലിശ നിരക്ക്. വനിതകള്‍ക്കിത് 9.85 ശതമാനമാണ്. ഇന്നുമുതല്‍ അനുവദിക്കുന്ന പുതിയ ഭവന വായ്പകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുക.

നേരത്തേ, പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 0.2 ശതമാനം കുറച്ച് 9.9 ശതമാനം ആക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എസ്.ബി.ഐയും പലിശ ഇളവിലേക്ക് നീങ്ങിയത്. എസ്.ബി.ഐയുടെ നിലവിലുള്ള ഭവന വായ്പാ ഫ്‌ളോട്ടിംഗ് പലിശ നിരക്കും കുറച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിന് പ്രാബല്യത്തില്‍ വന്ന പുതിയ പലിശ നിരക്ക് 9.85 ശതമാനമാണ്.

Top