സ്‌ററാര്‍ വാര്‍സ് സീരീസിലെ ‘സ്റ്റാര്‍ വാര്‍ ദ ലാസ്റ്റ് ജേഡി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി

സ്‌ററാര്‍ വാര്‍സ് സീരീസിലെ പുതിയ ചിത്രം ‘സ്റ്റാര്‍ വാര്‍ ദ ലാസ്റ്റ് ജേഡി’ യുടെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.

ഡിസംബര്‍ 15ന് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത് സംവിധായകന്‍ റയാന്‍ ജോണ്‍സണാണ്.

റയാന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഓസ്‌കാര്‍ ഐസക്, ബെനിസിയോ ഡെല്‍ ടെറോ, ഡെയ്‌സി റിഡ്‌ലി, ആഡം ഡ്രൈവര്‍, മാര്‍ക് ഹാമില്‍, കാരി ഫിഷര്‍ എന്നിവര്‍ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബെനിസിയോ ഡെല്‍ ടെറോയാണ് വില്ലനായെത്തുന്നത്.

സ്റ്റാര്‍ വാര്‍സ് സീരീസിലെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ഇതും ബോക്‌സോഫീസില്‍ ഒരു തരംഗമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Top