സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം: സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

രണ്ടാഴ്ചത്തെ കുടിശ്ശിക വരുത്തിയതോടെയാണ് സ്‌പൈസ് ജെറ്റിന് ഇന്ധനം നല്‍കുന്നത് എണ്ണകമ്പനികള്‍ നിര്‍ത്തിവച്ചത്. കുടിശിക കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ സ്‌പൈസ് ജെറ്റിനുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചത്. ആഭ്യന്തര സര്‍വ്വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.

Top