സ്‌പൈസ്‌ജെറ്റ് വിമാന സെര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എണ്ണകമ്പനിയില്‍ ക്രെഡിറ്റ് നിരക്കില്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണിത്. ബുധനാഴ്ച രാവിലെ മുതല്‍ ഒരു വിമാനം പോലും സര്‍വീസ് നടത്തിയിട്ടില്ല. രണ്ടാഴ്ചത്തെ കുടിശ്ശിക വരുത്തിയതോടെയാണ് സ്‌പൈസ്‌ജെറ്റിന് ഇന്ധനം നല്‍കുന്നത് എണ്ണകമ്പനികള്‍ നിര്‍ത്തിവച്ചത്. കുടിശിഖ കൊടുത്തു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ സ്‌പൈസ് ജെറ്റിനുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചത്. ആഭ്യന്തര സര്‍വ്വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

വിമാനത്താവളങ്ങള്‍ എണ്ണക്കമ്പനികള്‍ എന്നിവക്ക് 1500 കോടിയോളം രൂപയാണ് സ്‌പൈസ് ജെറ്റ് കൊടുക്കാനുള്ളത്. കമ്പനിക്കെതിരെ കര്‍ശന നടപടികളുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും രംഗത്തെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുമെന്നും മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയമാണ് പ്രതിസന്ധിക്ക് കാരണമെന്നും സ്‌പൈസ് ജെറ്റ് പ്രതികരിച്ചു.

Top