സ്‌കൂട്ടറില്‍ രഹസ്യ അറ തയ്യാറാക്കി വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

arrest

തൃശൂര്‍: സ്‌കൂട്ടറില്‍ രഹസ്യ അറ തയ്യാറാക്കി വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. അന്തിക്കാട് എക്സൈസ് ഉദ്യോഗസ്ഥരാണ് തൃശൂര്‍ മുറ്റിച്ചൂരില്‍ വച്ച് യുവാവിനെ പിടികൂടിയത്.

മാഹിയില്‍ നിന്ന് എത്തിച്ച വിദേശമദ്യം സ്‌കൂട്ടറില്‍ ഒളിപ്പിച്ച് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് കുടുങ്ങിയത്. ഇരുപത്തിയെട്ടു കുപ്പി വിദേശമദ്യം കണ്ടെടുത്തു.

മദ്യശാലകള്‍ അവധി ദിവസമായതിനാല്‍ മദ്യത്തിന്റെ കരിഞ്ചന്ത കച്ചവടം വ്യാപകമാണെന്നായിരുന്നു എക്സൈസിന് ലഭിച്ച സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ക്കണ്ട് വന്‍തോതില്‍ അനധികൃത മദ്യക്കച്ചവടം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇങ്ങനെ, മദ്യം വില്‍ക്കുന്ന മുറ്റിച്ചൂര്‍ സ്വദേശി കണ്ണനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്നു. സ്‌കൂട്ടറിന്റെ മുന്നിലും പിന്‍ചക്രത്തിനു മുകളിലുമായും പ്രത്യേക അറയിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്.

Top