സ്വർണ വില വർധിച്ചു ; പവന് 280 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. അടുത്ത കാലത്തെ വലിയ വിലക്കയറ്റമാണ് ഇന്ന് ഉണ്ടായത്. ബുധനാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 22,640 രൂപയാണ് വില. ഗ്രാമിന് 35 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്.

Top