സ്വാശ്രയ മാനേജുമെന്റുകളോട് സര്‍ക്കാര്‍ ഒരേ നിലപാട് സ്വീകരിക്കണമെന്ന് മുസ്ലീംലീഗ്

കോഴിക്കോട്: സ്വാശ്രയ കോളജ് വിഷയത്തില്‍ മാനേജുമെന്റുകളോട് വിവേചനം പാടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റുകളോട് ഒരേ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകീകൃത ഫീസ് ഘടനയും ഒരേ തരത്തിലുള്ള പ്രവേശന രീതിയും വേണം. സര്‍ക്കാരുമായുള്ള കരാറില്‍ ഒപ്പിടാത്ത ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുണ്ട്. അവരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം 50:50 എന്ന അനുപാതം നടപ്പിലാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

സമസ്തയുടെ പത്രത്തില്‍ വന്ന എഡിറ്റോറിയല്‍ സംബന്ധിച്ച ചോദ്യത്തോട് മജീദ് പ്രതികരിച്ചില്ല. എഡിറ്റോറിയലിനെ കുറിച്ച് പത്രത്തിന്റെ ഉടമസ്ഥര്‍ തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top