സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറില്ലെന്ന് ബി.എസ്.എഫ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ പാക്കിസ്ഥാന് മധുരം കൈമാറില്ല. ഇരുരാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനത്തില്‍ സേനാംഗങ്ങള്‍ പരസ്പരം മധുരം കൈമാറലും ആശംസകള്‍ അര്‍പ്പിക്കലും നടക്കുക പതിവാണ്. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സേന പാക്കിസ്ഥാന് മധുരം കൈമാറുകയോ പാക്കിസ്ഥാനില്‍ നിന്നും മധുരം സ്വീകരിക്കുകയോ ചെയ്യില്ലെന്ന് മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലഘനം നടത്തുന്നതിലും അടുത്തിടെ ഉധംപൂരിലും ഗുര്‍ദാസ്പൂരുലം നടന്ന ഭീകരാക്രമണങ്ങളിലും പ്രതിഷേധിച്ചാണ് അതിര്‍ത്തിയില്‍ കാലങ്ങളായി നടന്നുവരുന്ന മധുരവിതരണം ബഹിഷ്‌കരിക്കാന്‍ ബി.എസ്.എഫ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിലേക്ക് ബി.എസ്.എഫ് ആസ്ഥാനത്തു നിന്ന് നിര്‍ദ്ദേശം നല്‍കി

Top