സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വിലയില്‍  വര്‍ധന. തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം സ്വര്‍ണ്ണ വില പവന് 400 രൂപ വര്‍ധിച്ച് 20,000 രൂപയായി. ഗ്രാമിന് 2500 രൂപയാണ് വില. തുടര്‍ച്ചയായി നാല് ദിവസം 19600 രൂപയില്‍ മാറ്റമില്ലാതെ നിന്ന ശേഷമാണ് സ്വര്‍ണ്ണവില വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ഇവിടെയും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്.

Top