സ്വര്‍ണ വില ഉയര്‍ന്നു; 160 രൂപ കൂടി പവന് 19,960 രൂപയായി

കൊച്ചി: സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. വ്യാഴാഴ്ചത്തെ വിലയായ 19,800ല്‍ നിന്ന് 160 രൂപ കൂടി 19,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,475ല്‍ നിന്ന് 2,495 രൂപയായി വര്‍ധിച്ചു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top