സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്: കുറഞ്ഞത് 160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു. പവന് 19920 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്കു ശേഷമാണ് ഒരു പവന്റെ വില ഇരുപതിനായിരത്തില്‍ നിന്ന് താഴേക്ക് പോകുന്നത്. കഴിഞ്ഞ ഡിസംബര്‍ 14 ന് ആണ് പവന്റെ വില ഇരുപതിനായിരത്തില്‍ നിന്ന് വീണത്. അന്ന് പവന് 19800 രൂപയായിരുന്നു വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2490 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.41 ഡോളര്‍ താഴ്ന്ന് 1,207.09 ഡോളറിലെത്തി.

Top