സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന സ്ഥിരതയില്ലായ്മയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Top