സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19800 രൂപയായി. 2475 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന് 480 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന നിരക്കാണ് കഴിഞ്ഞ ശനിയാഴ്ച കുതിച്ചുകയറിയത്. ആഗോള വിപണിയിലെ താഴ്ചയാണ് വിലയില്‍ ഇടിവുണ്ടാക്കിയത്.

Top