സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു: പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. വ്യാഴാഴ്ച ഇതേവില തുടര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.90 ഡോളര്‍ ഉയര്‍ന്ന് 1,084.50 ഡോളറിലെത്തി.

Top