സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു

കൊച്ചി: രാജ്യത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 19000 രൂപയിലെത്തി. 2375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതാണ് സ്വര്‍ണവവിലയിടിവിന് കാരണം.

ഇന്ത്യയില്‍ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം ഇപ്പോള്‍ നടക്കുന്നത്. ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് വിലയിടിഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ വിലയിടിവ് തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണ വില ഇനിയും കുറഞ്ഞേക്കും.

Top