സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധന. പവന് 160 രൂപ കൂടി 19680 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 2460 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top