സ്വര്‍ണവില വീണ്ടും ഇടിഞ്ഞു: പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,385 രൂപയുമായി. രാജ്യാന്തരവിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് ആഭ്യന്തരവിപണിയേയും ബാധിച്ചത്.

ചൈനയിലെ ഷാങ്ഹായ് വിപണിയില്‍ നിന്നും കരുതല്‍ സ്വര്‍ണം വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടതാണ് രാജ്യാന്തര സ്വര്‍ണവിപണിയില്‍ ഇടിവുണ്ടാക്കിയത്.

യു.എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് ആദ്യമായി പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കാമെന്ന വിലയിരുത്തലും സ്വര്‍ണവിപണിയെ ബാധിച്ചു. കരുതല്‍ ധനമായി സ്വര്‍ണത്തിന്‍മേല്‍ ഇതോടെ നിക്ഷേപം വന്‍തോതില്‍ കുറഞ്ഞതും വില ഇടിയാാന്‍ കാരണമായി.

Top