സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,515 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. പവന് 20,200 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.60 ഡോളര്‍ താഴ്ന്ന് 1,221.40 ഡോളറിലെത്തി.

Top