സ്വര്‍ണവില പവന് 200 രൂപകൂടി 19,080 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കൂടി 19,080 രൂപയായി. 2385 രൂപയാണ് ഗ്രാമിന്റെ വില. 18,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കഴിഞ്ഞ മൂന്നു ദിവസം 18880ല്‍ വില തുടര്‍ന്ന ശേഷമാണ് പവന് ഇന്ന് 200 രൂപ വര്‍ധിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top