സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 18880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 18880 രൂപയായി. 15 രൂപ താഴ്ന്ന് 2360 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണത്തിന് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

19000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top