സ്വര്‍ണവില ഉയരുന്നു; 480 രൂപ വര്‍ധിച്ച് പവന് 20,320 രൂപയായി

കൊച്ചി: സ്വര്‍ണവില വീണ്ടും ഇരുപതിനായിരം രൂപയിലെത്തി. പവന് 480 രൂപ കൂടി 20,320 രൂപയായി. ഗ്രാമിന് 60 രൂപ കൂടി 2540 രൂപയായി. ആഗോള വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില കൂടാന്‍ കാരണമായത്. രണ്ട് ദിവസത്തിനുള്ളില്‍ പവന് 720 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 240 രൂപ കൂടിയിരുന്നു.

ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് കഴിഞ്ഞ മാസം സ്വര്‍ണവില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയാന്‍ കാരണമായത്. എന്നാല്‍ ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണമായത്.

Top