സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്: പവന് 80 രൂപ കൂടി 19,520 രൂപയായി

മുംബൈ: സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ ഉയര്‍ന്ന് 19,520 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2440 രൂപയായി. ഈ മാസത്തെ കൂടിയ വിലയാണിത്.

ഡോളര്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് കഴിഞ്ഞ മാസം സ്വര്‍ണവില അഞ്ചര വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയാന്‍ കാരണമായത്. എന്നാല്‍ ചെറിയ തോതില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാന്‍ കാരണമായത്.

Top