സ്വന്തം ചാരിത്ര്യം കാത്തുസൂക്ഷിക്കേണ്ടത് സ്ത്രീയുടെ കടമയെന്ന് ഹിമാചല്‍ ഹൈക്കോടതി

ഷിംല: സ്വന്തം ചാരിത്ര്യവും അന്തസ്സും കാത്തു സൂക്ഷിക്കേണ്ടത് ഒരു സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. പുരുഷന്‍ ഒരിക്കലും ഒരു സ്ത്രീയെയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കാറില്ല. സ്വന്തം ശരീരത്തെ സംരക്ഷിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണ്. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ അന്തസും അഭിമാനവും നഷ്ടപ്പെടുത്താതെ നോക്കേണ്ടത് സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു.

വിവാഹിതനായ ഒരു പുരുഷന്‍ തന്നെ മാനഭംഗപ്പെടുത്തി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം. വിവാഹ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇയാള്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് യുവതിയുടെ പരാതി.

പരാതിക്കാരിയായ യുവതിയും പ്രതിയായ യുവാവും അപരിചിതരല്ല. ഇരുവരും സുഹൃത്തുക്കളാണ്. പ്രതിയായ യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞിട്ടും അയാളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് യുവതിയുടെ തെറ്റാണ്. അതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കേണ്ടത് യുവതിയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

Top