സ്വത്ത് സമ്പാദനക്കേസ്: ജയലളിതയുടെ അപ്പീലില്‍ തിങ്കളാഴ്ച വിധി പറയും

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും മറ്റു മൂന്നു പേരുടേയും അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അപ്പീല്‍ പരിഗണിക്കാന്‍ ജസ്റ്റീസ് സി. ആര്‍ കുമാരസ്വാമിയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ വിധി പറയുമെന്നാണു ഹൈക്കോടതി വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഉത്തരവ് മേയ് 12നു മുമ്പ് പുറപ്പെടുവിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2014 സെപ്റ്റംബര്‍ 27 നാണു ജയലളിതയേയും മറ്റു മൂന്നു പേരേയും നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

Top