സ്വകാര്യ ബാങ്കുകള്‍ സേവന നിരക്കുകള്‍ ഉയര്‍ത്തി

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ സേവന നിരക്കുകള്‍ ഉയര്‍ത്തി. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കിയിരുന്ന തുക, പണം നിക്ഷേപിക്കുന്നതിനുള്ള നിരക്ക്, ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാര്‍ജ് തുടങ്ങിയവയിലാണ് വര്‍ധന വരുത്തിയത്.

ഏപ്രില്‍ ഒന്നിന് വായ്പാ നിരക്കുകള്‍ കുറയ്ക്കുന്നതോടൊപ്പം സേവനത്തിനുള്ള പുതിയ നിരക്കുകളും പ്രാബല്യത്തിലാകും.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളാണ് സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

Top