സ്റ്റൈല്‍ മന്നന് നരേന്ദ്രമോദിയുടെ പിറന്നാള്‍ ആശംസകള്‍

അറുപത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴിന്റെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനു നരേന്ദ്രമോദിയുടെ പിറന്നാള്‍ ആശംസകള്‍. ‘അദ്ദേഹം എന്നും ആരോഗ്യവാനായും സന്തോഷത്തോടെയും ദീര്‍ഘായുസ്സോടെ ഇരിക്കട്ടെ’ എന്ന് അദ്ദേഹം ആശംസിച്ചു.

തമിഴ് ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് രജനീകാന്ത്. ശിവാജി റാവു എന്ന രജനീകാന്ത് സാധാരണ ഒരു ബസ് കണ്ടക്ടര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആണ് അദ്ദേഹം സിനിമയില്‍ പ്രവേശിച്ചത്. കെ.ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളായിരുന്നു രജനീകാന്തിന്റെ ആദ്യചിത്രം. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളായിരുന്നു രജനിക്ക് ലഭിച്ചിരുന്നത്.

1980കളാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ രജനിയുടെ ഉയര്‍ച്ചക്ക് കാരണമായത്. ഗുരു കൂടിയായ ബാലചന്ദര്‍ നിര്‍മ്മിച്ച നെട്രികന്‍ എന്ന സിനിമ രജനിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് സ്‌റ്റൈല്‍ മന്നന്‍ സ്‌റ്റൈലായി തിളങ്ങിയ ഒരു കാലഘട്ടത്തിനാണ് തമിഴകം സാക്ഷ്യം വഹിച്ചത്.

1990കളിലാണ് രജനിയുടെ എക്കാലത്തേയും ഹിറ്റുകളായ ദളപതി, മന്നന്‍,പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്‌നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മികച്ച സംവിധായകനുള്ള പരസ്‌കാരം മണിരത്‌നത്തിനും സംഗീത സംവിധായകനുള്ള അവാര്‍ഡ് ഇളയരാജക്കും നേടിക്കൊടുത്ത ചിത്രമായിരുന്നു ദളപതി. ദളപതി ഹിന്ദി, തമിഴ് ഭാഷകളിലേക്കും റിലീസ് ചെയ്തിരുന്നു.

Top