സ്റ്റിക്കറുകളും കമന്റായി അയക്കാം

സാന്‍ ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്കില്‍ ഇനി സ്റ്റിക്കറുകളും കമന്റായി അയക്കാം. ലൈക് ഐക്കണ്‍ അടക്കമുള്ള സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമ്മന്റായി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്.

നേരത്തെ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ മാത്രമേ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കുറച്ച് സ്റ്റിക്കറുകളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമുള്ളതെങ്കിലും ഫെയ്‌സ്ബുക്ക് സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്നും കൂടുതല്‍ സ്റ്റിക്കറുകള്‍ ലഭിക്കും.

പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും സ്റ്റിക്കറുകളും സ്റ്റോറില്‍ ലഭ്യമാകും. വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ വാങ്ങാന്‍ വിലനല്‍കേണ്ടി വരുമ്പോള്‍ ഫെയ്‌സ്ബുക്ക് ഇത് സൗജന്യമായാണ് നല്‍കുന്നത്.

പോസ്റ്റുകള്‍ക്ക് കമന്റായി പിക്ച്ചര്‍ മെസേജുകള്‍ അയക്കാനുള്ള സംവിധാനം ഫേസ്ബുക്ക് നേരെത്തെ കൊണ്ടുവന്നിരുന്നു.

Top