സ്മാർട്ടാകാനൊരുങ്ങി കെ എസ് ഇ ബി, ബില്ലുകൾ ഇനി എസ് എം എസായി ലഭിക്കും

സ്മാർട്ടാകാനൊരുങ്ങി കെ എസ് ഇ ബിയും. വൈദ്യുതി ബില്ല് പ്രിന്റായി അടിച്ചു നൽകുന്നത് കെഎസ്ഇബി അവസാനിപ്പിക്കുന്നു. ഇനി മുതൽ വൈദ്യുതി ബില്ല് ഉപഭോക്താക്കളുടെ ഫോണിൽ എസ് എം എസായി ലഭിക്കും. കെ എസ് ഇ ബിയുടെ എല്ലാ പദ്ധതികളും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പുതിയ മാറ്റം. കാർഷിക കണക്ഷൻ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവർ എന്നിവർ ഒഴികെ എല്ലാ ഉപയോക്താക്കൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ആപ്പ് വഴിയോ മാത്രമേ ഇനി ബിൽ അടയ്ക്കാൻ സാധിക്കൂ.

കൗണ്ടറിൽ പണമടച്ച് ബില്ല് അടയ്ക്കുന്ന രീതിക്ക് ഒരു ശതമാനം ഹാൻഡ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാർശയും കെഎസ്ഇബി ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുകയാണ് . അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

Top