സ്മാര്‍ട്ട് ഫോണുമായി കൊഡാക് എത്തുന്നു

ക്യാമറ, ഫിലിം നിര്‍മാണരംഗത്തെ അതികായര്‍ ആയിരുന്ന കൊഡാക് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. മൊബൈല്‍ കമ്പനിയായ ബുള്ളിറ്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് കൊഡാകിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം.

അടുത്തമാസം ലാസ് വേഗാസില്‍ നടക്കുന്ന സിഇഎസ് 2015ലാണ് ‘ബെസ്റ്റ് ഇന്‍ ക്ലാസ് ഇമേജ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഫീച്ചര്‍സ്’ ഫോണുകളെന്ന് കമ്പനി അവകാശപ്പെടുന്ന ഫോണുകള്‍ വിപണിയിലെത്തിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവെയ്ക്കാനും പ്രിന്റ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാവും ഈ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് എത്തുക.

മറ്റ് സ്‌പെസിഫിക്കേഷനുകളോ ഡിസൈനുകളെപ്പറ്റിയുള്ള വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. 4 ജി ഹാന്‍ഡ്‌സെറ്റിനൊപ്പം ടാബ്‌ലെറ്റും കൊഡാക് വിപണിയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്.

Top