സ്പീക്കറുടെ തെളിവെടുപ്പില്‍ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിയും സുധീരനും

തിരുവനന്തപുരം: കൂറുമാറ്റ നിയമപ്രകാരം പി.സി.ജോർജിനെ അയോഗ്യനാക്കണം എന്ന പരാതിയില്‍ സ്പീക്കറുടെ തെളിവെടുപ്പില്‍ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മൊഴി നല്‍കി.

പി സി ജോര്‍ജ് മുന്നണി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണി വിരുദ്ധനായ ജോര്‍ജിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സുധീരന്‍ പറഞ്ഞു.

Top