സ്പിരിറ്റിന് ശേഷം രഞ്ജിത് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നു

സ്പിരിറ്റിന് ശേഷം രഞ്ജിത് ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍. ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. കോഴിക്കോടും എറണാകുളവുമാണ് പ്രധാന ലൊക്കേഷന്‍. ഫെബ്രുവരി 15ന് ചിത്രീകരണം തുടങ്ങും.

പുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍. ഈ ചിത്രത്തില്‍ അമലാ പോളാണ് മോഹന്‍ലാലിന്റെ നായികയാകുന്നത്.

Top