സ്പാനിഷ് ലീഗ്: റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി വലന്‍സിയ റയലിനെ സമനിലയില്‍ കുരുക്കി. ഇരു ടീമും രണ്ട് ഗോള്‍ നേടിയ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കി. മറ്റൊരു മത്സരത്തില്‍, റയല്‍ സോസിഡാഡിനെ, എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ കിരീടത്തിനരികെയെത്തി.

മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയതാണു റയലിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. പെപെ(56-ാം മിനിറ്റ്), ഇസ്‌കോ(84-ാം മിനിറ്റ്) എന്നിവരാണു റയലിന്റെ സ്‌കോറര്‍മാര്‍.

സമനില വഴങ്ങിയതോടെ ഒന്നാമതുള്ള ബാഴ്‌സയുമായുള്ള അകലം നാലു പോയിന്റായി. ഇതോടെ ബാഴ്‌സലോണ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. ബാഴ്‌സയ്ക്കു 36 മത്സരങ്ങളില്‍ നിന്നു 90 പോയിന്റുണ്ട്.

Top