സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം

ബാഴ്‌സ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം. സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ ബില്‍ബാവോയെയെ തോല്‍പിച്ചു.

രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. മുപ്പത്തിയൊന്നാം മിനിറ്റിലാണ് മെസ്സി പെനാല്‍റ്റി പാഴാക്കിയത്. സുവാരസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മെസ്സിയുടെ കിക്ക് ബില്‍ബാവോ ഗോളി തടയുകയായിരുന്നു.

Top