സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സുധീരന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

തൃശൂരിലെ പ്രശ്‌നങ്ങള്‍ക്ക് ജില്ലയില്‍ തന്നെ പരിഹാരം കാണണം. സി എന്‍ ബാലകൃഷ്ണന്റെ മകളുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിആര്‍ മഹേഷിന്റെ രാജി പിന്‍വലിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായും സുധീരന്‍ അറിയിച്ചു. യുവാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് കീഴ്ഘടകങ്ങളോട് വീണ്ടും നിര്‍ദ്ദേശിച്ചു. വിമത സ്ഥാനാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കില്ല. ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം വേണം. ഇക്കാര്യത്തില്‍ നിയമവശം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും സുധീരന്‍ അറിയിച്ചു.

Top